യുഗങ്ങളുടെ കൈമാറ്റം നടന്നു കൊണ്ടിരിക്കുകയാണ്.
ഹിജ്റ 1430പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
ക്രിസ്താബ്ദം 2010 ആണ്ട് ഏതാനും ദിവസങ്ങള്‍ക്കകം പിറക്കും
മറ്റു ചില കലണ്ടറുകളും ഒരു പുതിയ തുടക്കത്തിനായി
കാതോര്‍ക്കുന്നു/ കാതോര്‍ത്തു കഴിഞ്ഞു.
കാലം പോയി കൊണ്ടേയിരിക്കുന്നു.
വര്‍ത്തമാനത്തിന്‍റ്റെ കെട്ടുപാടുകള്‍ ഭേദിച്ച്
ഭാവിയിലേക്കുള്ള ചുവടുകള്‍ നിമിത്തം
"ചരിത്രം കുറിച്ച്" ഈ യാത്ര
തുടങ്ങിയതെപ്പോഴെന്ന്
ഒടുങ്ങുന്നതെപ്പോഴെന്ന്
എനിക്കറിയില്ല,
നിനക്കും.
നമുക്കൊരു പുതിയ താള്‍ തന്നെ തുറന്നിടാം
തീണ്ടുന്ന ചരിത്രത്തിനു പിന്നില്‍
ചികഞ്ഞു പോകാതെ;
അലോസരപ്പെടുത്തുന്ന വര്‍ത്തമാനത്തിന്
താലോലം കൊടുക്കാതെ;
ഇനിയും പിറക്കാത്ത ഭാവിയില്‍
അസ്വസ്ഥനാകാതെ;
ഒരു പുത്തനുണ൪വിനു കൊതിക്കുന്നില്ലെ?
ഞാനും നീയും.
കെട്ടു പിണഞ്ഞു കിടക്കുന്ന
ജീവിതമെന്ന ഊരാകുടുക്കില്‍ നിന്നും മോചനം
മരണമാണെന്ന് പലരും തീരുമാനിച്ചു.
ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന
അന്തരീക്ഷത്തില്‍
സംസ്കാരമാകും ഉടുതുണി അഴിക്കാത്ത
നാളെയെന്ന പ്രതീക്ഷ തൂങ്ങി മരിച്ചിട്ടില്ലാത്ത
ഒരാള്‍ കൂടി ബാക്കിയുണ്ട്.
അതു ഞാനായിരിക്കാം
നീയായിരിക്കാം.
ജീവിതമാകുന്ന മരുഭൂവില്‍
ദൈവകാരുണ്യത്തിന്‍റ്റെ മരത്തണലിലേക്ക്
നമുക്ക് മാറി നില്‍ക്കാം.
<പുതുജീവിതാശംസകള്‍>
No comments:
Post a Comment