കഥ:
നിരര്‍ത്ഥകമാം വാക്കുകള്‍
മിഥ്യയാം വാക്യങ്ങളെ
കല്യാണം കഴിച്ചു;
മക്കളായത് കഥ,
പേരമക്കളായത് ചെറുകഥ,
മക്കളില്ലതെ പോയത് മിനികഥ.
കവിത:
കഥയെ
മാനഭംഗപ്പെടുത്തി
ബലാത്സംഗം ചെയ്ത-
രിഞ്ഞു നുറുക്കി
ഉച്ഛിഷ്ടം
മടങ്ങവെ;
വഴിയില്‍ വിതറിയത്.
ജീവിതം:
കഥയ്ക്കും കവിതയ്ക്കും
പ്രാണന്‍ കിട്ടുംബോള്‍
കിട്ടുന്ന നൂറും മറ്റും
മഞ്ഞച്ചുരുളാകണമേയെന്ന
പ്രതീക്ഷ...
മോഹം..
പ്രാര്‍ഥന.
***
No comments:
Post a Comment