Wednesday, March 6, 2013

നാടും നാടോടിയും


തെരുവിലുറങ്ങിയ
അമ്മച്ചൂടില്‍ നിന്നും
പറിച്ചെടുത്ത്
പിച്ചിചീന്തി,
തെരുവില്‍ തന്നെ
വലിച്ചെറിഞ്ഞത്
കൊണ്ടായിരിക്കണം,
നാട്
കൊണ്ടാടാതിരുന്നത്.

തുഞ്ചന്‍ പറമ്പുള്ള
നാടായിരുന്നു.
നാടോടിയായിരുന്നത്
കൊണ്ടായിരിക്കണം,
നാട്
കൊണ്ടാടാതിരുന്നത്.

മനുഷ്യത്വം മരിച്ചത്
കൊണ്ടായിരിക്കണം;
മനസ്സിലും
ഉറുമ്പരിക്കുന്നത്
കൊണ്ടായിരിക്കണം,
കുഞ്ഞിളം
ശരീരത്തിലു-
റുമ്പരിക്കുന്നുണ്ടായിരുന്നത്!

3 comments:

  1. കാമം കോമരം തുള്ളം കോമാളിപോലിന്ന്

    ReplyDelete
  2. ചിന്തകളിൽ ഉറുമ്പരിക്കുന്നത്
    കൊണ്ടായിരിക്കണം നാട്
    കൊണ്ടാടാതിരുന്നത്!!

    ReplyDelete