നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.
മഴമേഘമെന്നോ
പൊടിക്കാറ്റെന്നോ
കരുതി
കോരിചൊരിയുമെന്നോ
മണല്‍തരികള്‍ കൊണ്ട്
ശരീരത്തെ കുത്തിനോവിക്കുമെന്നൊ
കരുതി
വിചനവീഥികളിലാ-
രെങ്കിലും തണല്‍ തരുമെന്നോവേ-
തെങ്കിലും തണല്‍ കിട്ടുമെന്നോ
കരുതി
മഞ്ഞുമൂടിയ പ്രഭാതങ്ങളിലേക്ക്
മരീചിക കണക്കെ മറഞ്ഞില്ലാതാകുന്ന
മനുഷ്യകോലമെന്ന്
കരുതി
നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.
കൊള്ളാം. വായനാസുഖം നൽകുന്ന നല്ല വരികൾ,
ReplyDeleteവിചനവീഥികളിലാ-
രെങ്കിലും തണല്‍ തരുമെന്നോവേ-
തെങ്കിലും തണല്‍
ഇവിടെ തരുമെന്നോവേ- തെങ്കിലും അങ്ങനെ ശരിയാവുമോ... വേറെ- തെങ്കിലും എന്നല്ലെ വേണ്ടത്???
എന്റെ പരിമിതമായ അറിവ് വെച്ചുള്ള സംശയമാ
gud one
ReplyDeleteതികച്ചും അപരിചിതത്വം തോന്നുന്നു വായിച്ചിട്ട്
ReplyDelete