Tuesday, February 26, 2013

അപരിചിതത്ത്വം


നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.
മഴമേഘമെന്നോ
പൊടിക്കാറ്റെന്നോ
കരുതി
കോരിചൊരിയുമെന്നോ
മണല്‍തരികള്‍ കൊണ്ട്
ശരീരത്തെ കുത്തിനോവിക്കുമെന്നൊ
കരുതി
വിചനവീഥികളിലാ-
രെങ്കിലും തണല്‍ തരുമെന്നോവേ-
തെങ്കിലും തണല്‍ കിട്ടുമെന്നോ
കരുതി
മഞ്ഞുമൂടിയ പ്രഭാതങ്ങളിലേക്ക്
മരീചിക കണക്കെ മറഞ്ഞില്ലാതാകുന്ന
മനുഷ്യകോലമെന്ന്
കരുതി

നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.

3 comments:

  1. കൊള്ളാം. വായനാസുഖം നൽകുന്ന നല്ല വരികൾ,

    വിചനവീഥികളിലാ-
    രെങ്കിലും തണല്‍ തരുമെന്നോവേ-
    തെങ്കിലും തണല്‍

    ഇവിടെ തരുമെന്നോവേ- തെങ്കിലും അങ്ങനെ ശരിയാവുമോ... വേറെ- തെങ്കിലും എന്നല്ലെ വേണ്ടത്???

    എന്റെ പരിമിതമായ അറിവ് വെച്ചുള്ള സംശയമാ

    ReplyDelete
  2. തികച്ചും അപരിചിതത്വം തോന്നുന്നു വായിച്ചിട്ട്

    ReplyDelete