Thursday, November 22, 2012

മാപ്പ്!

നോവെന്തന്നറിയും മുമ്പ്
കൊലവെറിയന്മാരുടെ കൈയ്യിനാല്‍
ചിന്നിച്ചിതറി
ലോകത്തോട് വിടപറഞ്ഞ
ഗസ്സയിലെ ബാല്യമേ,

മാപ്പ്!

തണുത്തുറഞ്ഞ് പോയ
എന്‍ രക്തത്തിന്
അല്പമെങ്കിലും ചൂടും
ഉണര്‍‌വും പകരാന്‍
നിന്റെ ചുടുചോര
തന്നെ ഹേതുവായെന്ന്
വേദനയോടെ
ഞാനറിയുന്നു.

പൊറുത്തേക്കണം
കുഞ്ഞുങ്ങളെ...

കണ്ണുനീരല്ല
കണ്ണിലെ
പ്രതിഷേധിക്കാനുള്ള
വീറാണ്
പോരാട്ടത്തെ
വീരചരിതമാക്കുന്നതെന്ന്
വികൃതമായ,
ചേതനയറ്റ നിന്റെ-
പിഞ്ചു ശരീരം തന്നെ
വേണ്ടിവന്നുവെന്ന്......

നിങ്ങളത്രെ ഭാഗ്യര്‍..,,,

പൊറുത്തേക്കണം
കുഞ്ഞുങ്ങളെ...!

3 comments:

  1. കണ്ണുനീരല്ല
    കണ്ണിലെ
    പ്രതിഷേധിക്കാനുള്ള
    വീറാണ്
    പോരാട്ടത്തെ
    വീരചരിതമാക്കുന്നതെന്ന്..... :) 10000000000likes

    ReplyDelete