Wednesday, November 21, 2012

ത്രിവര്‍ണ്ണം


താക്കറെ മരിച്ചു.
കസബിനെ തൂക്കികൊന്നു.
താക്കറെയെ ദൈവം - എടുത്തു.
കസബിനെ ഇന്ത്യ - എടുത്തു.
താക്കറെ 'കൊന്നിട്ടേയില്ല'ന്ന്;
കസബ് 'കൊന്നു'ന്ന്.
കാവിയെന്നും
പച്ചയെന്നും
നിറം.
പിടഞ്ഞും
ചിന്നിച്ചിതറിയും പോയ
മനുഷ്യരായിരുന്നിരിക്കണം
ഇടയിലെ വെണ്‍‌മ!

1 comment:

  1. നന്നായി എഴുതി. അല്ല വളരെ നന്നായി എഴുതി. അഭിനന്ദനങ്ങള്‍.

    ReplyDelete